1 മിനിറ്റ് വായന
ആരാണ് ഒരു എൻ ആർ ഐ (Non-Resident Indian-NRI) ?
NRI സ്റ്റാറ്റസ് നിർണ്ണയിക്കുന്നത് ആദായനികുതി നിയമവും FEMA-യും ആണ്. 182 ദിവസ നിബന്ധന, 365+60 ദിവസ നിയമം, Deemed Residency എന്നിവയും ഇന്ത്യയിലെ ദിവസങ്ങൾ കണക്കാക്കുന്ന രീതിയും ഇവിടെ വിശദമാക്കുന്നു.

നിങ്ങളുടെ കൃത്യമായ NRI (പ്രവാസി ഇന്ത്യൻ) സ്റ്റാറ്റസ് മനസ്സിലാക്കുന്നത് സാമ്പത്തികവും നിയമപരവുമായ ബാധ്യതകൾ കൃത്യമായി കൈകാര്യം ചെയ്യാൻ അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ നികുതി ആനുകൂല്യങ്ങൾ, ബാങ്കിങ് വ്യാവഹാരങ്ങളിലെ സാധ്യതകളും നിയന്ത്രണങ്ങളും, ഇന്ത്യയിലെ മറ്റു പണമിടപാടുകൾക്കും ഈ സ്റ്റാറ്റസ് അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഇന്ത്യൻ നിയമപ്രകാരം ഒരു NRI ക്കു ആ പദവി ലഭിക്കുന്നതിനും ആ പദവിയിൽ തന്നെ തുടരുന്നതിനും പ്രധാനമായും രണ്ട് നിയമങ്ങളാണ് ഉള്ളത് :
- ആദായനികുതി നിയമം (Income Tax Act),
- ഫെമ നിയമം (FEMA - Foreign Exchange Management Act).
1. Income Tax Act (For Tax Purposes)
നിങ്ങൾ ഒരു NRI ആകണമെങ്കിൽ ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ) താഴെ പറയുന്ന നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് പാലിക്കേണ്ടതുണ്ട്:
A. 182 ദിവസത്തെ ഉപാധി : നിങ്ങൾ ആ സാമ്പത്തിക വർഷത്തിൽ 182 ദിവസത്തിൽ താഴെയേ ഇന്ത്യയിൽ താമസിച്ചിട്ടുള്ളു എങ്കിൽ നിങ്ങൾ ഒരു NRI ആണ്.
B. 365 + 60 ദിവസത്തെ ഉപാധി : നിങ്ങൾ കഴിഞ്ഞ 4 വർഷങ്ങളിൽ 365 ദിവസങ്ങളിൽ താഴെ മാത്രം ഇന്ത്യയിൽ താമസിക്കുകയും ഈ സാമ്പത്തിക വർഷത്തിൽ 60 ദിവസമോ അതിൽ താഴയോ മാത്രമേ ഇന്ത്യയിൽ താമസിച്ചിട്ടുള്ളു എങ്കിൽ നിങ്ങളുടെ NRI പദവി നിലനിൽക്കും.
പ്രേത്യേക ഉപാധികൾ
- തൊഴിലിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ പൗരന്മാർക്കും വിദേശത്ത് ജോലിയുള്ള കപ്പൽ ജീവനക്കാർക്കും (Seafarers) ഈ 60 ദിവസത്തിന് പകരം 182 ദിവസമോ അതിനു താഴെയോ വരെ തന്റെ NRI പദവി നഷ്ടപ്പെടാതെ ഇന്ത്യയിൽ കഴിയാൻ ആകും.
- നിങ്ങൾ ഇന്ത്യയിൽ 15 ലക്ഷത്തിനു താഴെ മാത്രം വരുമാനമുള്ള ഇന്ത്യൻ പൗരനോ PIO ആണെങ്കിൽ 60 ദിവസത്തിന് പകരം 182 ദിവസമോ അതിൽ താഴെയോ വരെ തന്റെ NRI പദവി നഷ്ടപ്പെടാതെ ഇന്ത്യയിൽ കഴിയാൻ ആകും .
- നിങ്ങൾ ഇന്ത്യയിൽ 15 ലക്ഷത്തിനു മുകളിൽ വരുമാനമുള്ള ഇന്ത്യൻ പൗരനോ PIO ആണെങ്കിൽ 60 ദിവസത്തിന് പകരം 120 ദിവസം വരെ തന്റെ NRI പദവി നഷ്ടപ്പെടാതെ ഇന്ത്യയിൽ കഴിയാൻ ആകും. ഇതേ വ്യക്തി 120 ദിവസത്തിന് മുകളിലും 182 ദിവസത്തിൽ താഴെയും ആണ് ഇന്ത്യയിൽ തുടരുന്നതെങ്കിൽ അയാൾ ഒരു RNOR (Resident but Not Ordinarily Resident) ആയും 182 ദിവസമോ അതിനു മുകകളിലോ തുടർന്നാൽ തന്റെ NRI പദവി നഷ്ടപ്പെട്ട് resident ആയി മാറുകയും ചെയ്യും.
THE DEEMED RESIDENCY RULE (Section 6(1A))
ഇന്ത്യയിൽ വലിയ തോതിൽ വരുമാനമുള്ള (15 ലക്ഷം രൂപയിൽ കൂടുതൽ) ഇന്ത്യൻ പൗരൻമാരായ വ്യക്തികൾ മറ്റ് രാജ്യങ്ങളിൽ നികുതി നൽകേണ്ടി വരുന്നില്ലെങ്കിൽ, അവരെ Deemed Resident ആയി കണക്കാക്കാം (ഇന്ത്യയിൽ ഒരു ദിവസം പോലും സമസിച്ചില്ലെങ്കിൽ പോലും).ഒരു വ്യക്തി deemed resident ആവാനുള്ള 3 ഉപാധികൾ താഴെ പറയുന്നു :
- ആ വ്യക്തി ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം .
- അദ്ദേഹത്തിന്റെ ഇന്ത്യയിൽ നിന്നുള്ള വാർഷികവരുമാനം 15 ലക്ഷം രൂപയിൽ അധികം ആയിരിക്കണം .
- അദ്ദേഹത്തിന് മറ്റ് രാജ്യങ്ങളിൽ നികുതി നൽകേണ്ടി വരുന്നില്ലെങ്കിൽ.
ഈ മൂന്നു ഉപാധികളും ശെരിയാവുന്നു എങ്കിൽ, ഇന്ത്യയിൽ ഒരു ദിവസം പോലും താമസിച്ചില്ലെങ്കിൽ പോലും അദ്ദേഹം ഒരു deemed resident ആവുകയും തന്റെ ഇന്ത്യൻ വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതായും വരുന്നു.
2. FEMA (For Banking & Investments)
ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനും ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനും FEMA നിയമമാണ് കണക്കാക്കേണ്ടത്. നിങ്ങൾ താഴെ പറയുന്ന ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുമ്പോൾ, പോകുന്ന ദിവസം മുതൽ തന്നെ നിയമപരമായി NRI ആയി കണക്കാക്കപ്പെടും :
- തൊഴിൽ: വിദേശത്ത് ഒരു ജോലി ലഭിച്ച് പോകുമ്പോൾ.
- ബിസിനസ്സ്: ഇന്ത്യയ്ക്ക് പുറത്ത് സ്വന്തമായി ബിസിനസ്സ് അല്ലെങ്കിൽ വ്യാപാരം ആരംഭിക്കാൻ പോകുമ്പോൾ.
- അനിശ്ചിതകാല താമസം: വ്യക്തമായ ഒരു കാലാവധിയില്ലാതെ ദീർഘകാലം വിദേശത്ത് താമസിക്കാൻ ഉദ്ദേശിച്ച് പോകുമ്പോൾ (ഉദാഹരണത്തിന് Permanent Residency അല്ലെങ്കിൽ വിസ ലഭിക്കുമ്പോൾ).
- ഉപരിപഠനം: വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളെയും ഇപ്പോൾ FEMA നിയമപ്രകാരം NRI ആയി കണക്കാക്കുന്നുണ്ട്.
എങ്ങനെ ദിവസങ്ങൾ കണക്കാക്കാം?
പാസ് പോർട്ട് സ്റ്റാമ്പുകളിലെ ദിവസങ്ങളുടെ കൃത്യമായ ലോഗ് കണക്കാക്കുമ്പോൾ, ആദായനികുതി വകുപ്പ് കർശനമായ ലോജിസ്റ്റിക്കൽ പ്രോട്ടോക്കോളുകൾ പിന്തുടരുന്നു:
- പ്രവേശനം & പുറപ്പെടൽ ദിവസങ്ങൾ: ഇന്ത്യയിൽ പ്രവേശിക്കുന്ന ദിവസവും ഇന്ത്യ വിട്ടുപോകുന്ന ദിവസവും ഇന്ത്യയിൽ ചിലവഴിച്ച ദിവസങ്ങളായി കണക്കാക്കപ്പെടുന്നു.
- തുടർച്ചയായ താമസം ആവശ്യമില്ല: ഇന്ത്യയിൽ ചിലവിട്ട ദിവസങ്ങൾ തുടർച്ചയായി തന്നെ ചിലവിട്ടതാവണം എന്ന് നിർബന്ധമില്ല. സാമ്പത്തിക വർഷത്തിലെ 365 ദിവസങ്ങളിലായി ആകെ മൊത്തം എത്ര ദിവസങ്ങൾ ഉണ്ടെന്നു കണക്കാക്കിയാൽ മതി .
• തുടർച്ചയായ ട്രാക്കിംഗ്: ഒരു വ്യക്തിക്ക് NRIൽ നിന്ന് റസിഡന്റ്ലേക്കും തിരിച്ച് NRI യിലേക്കും തുടർച്ചയായ വർഷങ്ങളിൽ മാറാൻ കഴിയും. ഓരോ ഏപ്രിൽ 1 നും ട്രാക്കിംഗ് പുതുക്കേണ്ടതാണ്.
